വിഷപാമ്പിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആഗ്രയിലെ ശാസ്ത്രിപുരം കോളനിയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. വിഷവീര്യം ഏറ്റവും കൂടിയ ശംഖുവരയൻ (വെള്ളിക്കെട്ടൻ) പാമ്പാണ് വീടിനുള്ളിൽ കയറിപ്പറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.
കറുപ്പും വെള്ളയും ഇടകലർന്ന നിറത്തോട് കൂടിയ പാമ്പാണിത്. ടോയ്ലറ്റ് തുറന്നതും പാമ്പ് ശ്രദ്ധയിൽ പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ടോയ്ലറ്റ് സിങ്കിൽ പാമ്പ് പതുങ്ങിയിരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വനപാലകരുടെ ഹെൽപ്ലൈനിൽ വിളിച്ചു പറഞ്ഞതോടെ, ഇവരെത്തി പാമ്പിനെ സാഹസികമായി തുരത്തുകയായിരുന്നു.
രണ്ട് മണിക്കൂറോളം എടുത്താണ് ദൗത്യം പൂർത്തിയാക്കിയത്. ഇതിനുമുൻപും ആഗ്രയിൽ ഏഴടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി തുരത്തിയിരുന്നു. ആഗ്ര എയർഫോഴ്സ് സ്റ്റേഷനിലെ റൺവേയിലാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ മാസം തായ്ലൻഡിൽ ടോയ്ലറ്റ് സീറ്റിലിരിക്കവെ യുവാവിന് രഹസ്യഭാഗത്ത് പാമ്പുകടിയേറ്റതും വാര്‍ത്തയായിരുന്നു.
ENGLISH SUMMARY: Agra Family Shocked After Finding Deadly Krait Snake Curled Inside Toilet at Home
YOU MAY ALSO LIKE THIS VIDEO