12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 10, 2024
September 7, 2024
September 5, 2024
September 4, 2024
September 2, 2024
August 31, 2024
August 28, 2024
August 17, 2024
August 13, 2024

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പളം നാളെ വിതരണം ചെയ്യാന്‍ ധാരണ

Janayugom Webdesk
തിരുവനന്തപുരം
September 5, 2022 3:04 pm

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പളം നാളെ വിതരണം ചെയ്യാന്‍ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. ജൂലൈ മാസത്തെ ശമ്പള വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതുവരെ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ 55.87 കോടിരൂപയാണ് ശമ്പളം വിതരണത്തിനായി നല്‍കിയത്. ഏഴു കോടി രൂപ കെഎസ്ആര്‍ടിസി ഫണ്ടില്‍നിന്നാണ് ലഭ്യമാക്കിയത്. 82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളത്തിനായി കെഎസ്ആര്‍ടിസിക്ക് വേണ്ടത്.

Eng­lish sum­ma­ry; Agreed to dis­trib­ute salary for KSRTC employ­ees tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.