Janayugom Online
An agricopter designed by students of IIT Madras to eliminate manual spraying of pesticides. The device can also assess the crop health by using its multi-spectral imaging camera

കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിന് ‘അഗ്രികോപ്റ്റര്‍’ നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍

Web Desk
Posted on July 23, 2019, 2:44 pm

ന്യൂഡല്‍ഹി: കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിന് അഗ്രികോപ്റ്റര്‍ നിര്‍മ്മിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍. കൃഷിയിടങ്ങളില്‍ സ്പ്ര ചെയ്യാനാകുന്ന അഗ്രി കോപ്റ്ററുകള്‍ മനുഷ്യന്റേതിനു സമാനമായി പ്രവര്‍ത്തിക്കുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നു. കര്‍ഷകനും കാര്‍ഷികവൃത്തിയും രാജ്യത്തിന്റെ അടിത്തറയാണ്.
കര്‍ഷകനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ ഇത് കീടനാശിനി പ്രയോഗിക്കുമെന്നും കീടനാശിനി മനുഷ്യശരീരത്തില്‍ കടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
അഗ്രികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെയാണ് വിളകളെ ഇത് തിരിച്ചറിയുക.
കര്‍ഷകര്‍ വിളകള്‍ക്കുമേല്‍ കീടനാശിനി പ്രയോഗിക്കുമ്പോള്‍ പലപ്പോഴും ഇത് മനുഷ്യശരീരത്തില്‍ കടക്കാറുണ്ട്. ഇതുമൂലം മാരകമായ അസുഖങ്ങളാണ് ഇവര്‍ക്കുണ്ടാകാറുള്ളത്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ഈ അഗ്രികോപ്റ്റര്‍ ഉപകരിക്കും.
1.5 ലക്ഷം രൂപയാണ് ഇതിന്റെ വില. 15 ലിറ്റര്‍ കീടനാശിനി ഒരു സമയത്ത് വഹിക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഉപകരണം ഈ മേഖലയ്ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്ന് വിദ്യാര്‍ഥികളാണ് ഈ സംരംഭത്തിനുപിന്നില്‍. നിലവില്‍ അഗ്രോകോപ്റ്ററിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഇവര്‍.

YOU MAY LIKE THIS VIDEO ALSO