19 April 2024, Friday

Related news

April 8, 2024
February 21, 2024
February 14, 2024
February 14, 2024
January 26, 2024
January 23, 2024
January 7, 2024
November 16, 2023
November 16, 2023
August 11, 2023

കാർഷിക കടാശ്വാസം: അര്‍ഹതാപരിധി രണ്ടു വർഷം കൂടി നീട്ടി

Janayugom Webdesk
തിരുവനന്തപുരം
May 6, 2022 10:41 pm

സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്ത വായ്പകൾക്ക് കാർഷിക കടാശ്വാസ കമ്മിഷൻ മുഖേന ഇളവിനുള്ള അര്‍ഹതാപരിധി രണ്ട് വർഷം കൂടി നീട്ടി.

ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിൽ കർഷകർക്ക് 2014 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2018 ഓഗസ്റ്റ് 31 വരെയും സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് കർഷക കടാശ്വാസ കമ്മിഷൻ മുഖേന പരമാവധി രണ്ടു ലക്ഷം രൂപ വരെയായിരുന്നു നിലവിൽ കടാശ്വാസം അനുവദിച്ചിരുന്നത്. ഈ തീയതികൾ യഥാക്രമം രണ്ട് വർഷത്തേക്ക് കൂടി നീട്ടിയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതനുസരിച്ച് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയുമുള്ള വായ്പകൾക്ക് കടാശ്വാസ കമ്മിഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാന്‍ കഴിയുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.

Eng­lish Sum­ma­ry: Agri­cul­tur­al Debt Relief: Eli­gi­bil­i­ty lim­it extend­ed for two more years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.