January 28, 2023 Saturday

Related news

January 19, 2023
January 4, 2023
December 18, 2022
November 27, 2022
November 26, 2022
November 23, 2022
November 17, 2022
November 9, 2022
November 8, 2022
November 5, 2022

ജീവനി — സഞ്ജീവനി കർഷകർക്കൊരു കൈതാങ്ങ്; പൈനാപ്പിൾ ചലഞ്ചുമായി കൃഷി വകുപ്പ്

Janayugom Webdesk
കൊച്ചി
April 13, 2020 1:12 pm

ജനപ്രിയ പൈനാപ്പിൾ ചലഞ്ച് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപിച്ചു കൊണ്ട് കൃഷി വകുപ്പ് ജീവനി — സജ്ഞീവനി പദ്ധതി നടപ്പിലാക്കുന്നു. രണ്ടു ദിവസം കൊണ്ട് പൈനാപ്പിൾ ചലഞ്ചിലൂടെ എറണാകുളം ജില്ലയിൽ 51 sൺ പൈനാപ്പിളാണ് വിറ്റഴിച്ചത് ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കു പൈനാപ്പിൾ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷിവകപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.

കോവിഡ് ലോക് ഡൗൺ കാലത്തെ നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ് വിതരണം ഒരുക്കിയിട്ടുള്ളത്. ഒരു കിലോഗ്രാം എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയാണ് അവരവരുടെ സ്ഥലത്ത് എത്തിക്കുമ്പോൾ നൽകേണ്ട വില. ആൾക്കൂട്ടം പരമാധി ഒഴിവാക്കുന്നതിനായി ഫ്ലാറ്റുകളുടെയും റസിഡന്റ്സ് അസ്സോസിയേഷന്റെയും, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിതരണം ചെയ്താൽ ആൾക്കൂട്ടം ഒഴിവാക്കി എല്ലാവർക്കും വിതരണം നടത്താനാകും.

കുറഞ്ഞത് 100 കിലോ ഗ്രാം പൈനാപ്പിൾ താഴെ കാണുന്ന QR കോഡിലൂടെ ഓർഡർ ചെയ്താൽ രണ്ടു ദിവസത്തിനകം നിങ്ങൾ ആവശ്യപ്പെടുന്ന ഒരു സ്പോട്ടിൽ ഇറക്കി തരുന്നതാണ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന നമ്മുടെ കർഷകർക്ക് ഒരു കൈതാങ്ങായി മാറേണ്ടത് നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആയതിനാൽ ബുദ്ധിമുട്ടുന്ന കർഷകരെ നമുക്ക് സഹായിക്കാം.

കൂടുതൽ വിവരങ്ങൾക്ക്;

94 47 99 62 25

94 97 18 27 92

86 06 37 77 03

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.