പ്രതിഷേധം ശക്തം; കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

Web Desk

ന്യൂഡല്‍ഹി

Posted on September 19, 2020, 9:09 am

കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് അകാലികള്‍ മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ രാജിവെച്ചിരുന്നു . ബില്ലുകള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് കേന്ദ്രം.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകളെയും ഇവയെ അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിര്‍ത്തുകൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ 25 ന് ഭാരതബന്ദും, തുടര്‍ന്നും ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ഭഗത് സിങിന്റെ 114 ാം ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28 ന് മൂന്ന് കേന്ദ്ര ഓര്‍ഡിനന്‍സുകള്‍, പുതിയ പവര്‍ ബില്‍ 2020, ഡീസല്‍, പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കല്‍ തുടങ്ങിയ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധതയെ തുറന്നുകാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.

Eng­lish summary:Agricultural ordi­nances in Rajyasab­ha

You may also like this video: