കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിപ്പുകള്‍ ഇനി കമ്യൂണിറ്റി റേഡിയോവഴി

Web Desk

അമ്പലവയല്‍

Posted on July 12, 2018, 6:49 pm

മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് കാര്‍ഷിക അറിയിപ്പുകള്‍ ഇനി വയനാട് കമ്മ്യൂണിറ്റി റേഡിയോ ‘മാറ്റൊലി’ വഴി ലഭ്യമാക്കുന്നു. ഇതിന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണവുമുണ്ട്. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ പി രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.

അസിസ്റ്റന്റ് പ്രൊഫ. ഡോകടര്‍ ഷജീഷ് ജാന്‍, റിലയന്‍സ് ഫൗണ്ടേഷന്‍ ജില്ലാ മാനേജര്‍ ഷിനോ ഡേവിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാര്‍ഷിക ഗവേഷണ കേന്ദ്രം തയ്യാറാക്കുന്ന കാലാനുസൃതമായ കാര്‍ഷിക അറിയിപ്പുകള്‍ ഇതിലൂടെ ശ്രോതാക്കള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നതിനും തുടര്‍ന്നുള്ള സംശയ നിവാരണത്തിന് റിലയന്‍സ് ഫൗണ്ടേഷ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളക്കാനും കഴിയും. ഇത് കൂടാതെ ആവശ്യാനുസരണം ഗ്രാമീണതല പരിശീലന പരിപാടികളും കൃഷി വിജ്ഞാപനത്തിനായി സംഘടിപ്പിക്കുന്നതിനാണ്.