October 1, 2022 Saturday

Related news

July 29, 2022
June 30, 2022
June 28, 2022
May 4, 2022
May 1, 2022
March 31, 2022
March 23, 2022
March 21, 2022
March 7, 2022
March 6, 2022

മരോട്ടിച്ചാലിൽ സ്വാശ്രയ കർഷക സമിതി സ്റ്റോർ യാർഡിന്റെ ശിലാസ്ഥാപനം നടത്തി

Janayugom Webdesk
മരോട്ടിച്ചാൽ
September 19, 2020 4:13 pm

മരോട്ടിച്ചാൽ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതി സ്റ്റോർ യാർഡിന്റെ ശിലാസ്ഥാപന കർമ്മം ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വക്കേറ്റ് കെ രാജൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ എ ഓമന അധ്യക്ഷത വഹിച്ചു.നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന സമിതിയുടെ പ്രവർത്തനഫലമായി സ്റ്റോർ യാർഡ് നിർമ്മിക്കുന്നതിതിന് ഒല്ലൂർ എംഎൽഎ കൂടിയായ അഡ്വ കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 11,6000 രൂപയാണ് അനുവദിച്ചത്. പഴം, പച്ചക്കറി കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ സംരംഭമാണ് വിഎഫ്പിസികെ. ഇതിനു കീഴിലുള്ള മരോട്ടിച്ചാൽ സ്വാശ്രയ കർഷക സമിതി കർഷകരുടെ ഒരുമയും ഉന്നമനവുമായി 23 വർഷം പിന്നിട്ടു.

ജില്ലയിലെ പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളിലെ കർഷകരെ ഉൾക്കൊള്ളിച്ച് മരോട്ടിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്വാശ്രയ കർഷക സമിതി കഴിഞ്ഞ സാമ്പത്തിക വർഷം 2,30, 78,331കോടി രൂപയുടെ പഴം-പച്ചക്കറി വിപണനം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം വളം കീടനാശിനി വിൽപനയും നടത്തിവരുന്നു. ഈ സമിതിയുടെ കീഴിൽ മുരിക്കുംപാറയിൽ പച്ചക്കറി വിപണനത്തിനായി സബ് സെന്ററും നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സമിതി പ്രവർത്തനത്തിന്റെ ഫലമായി കർഷകർക്ക് ഫാക്ട് വളം ഡിപ്പോ ലൈസൻസും ലഭ്യമാക്കും.

ചടങ്ങിൽ നിർമ്മിതികേന്ദ്രം സൈറ്റ് സൂപ്പർവൈസർ ഹൈദർ പദ്ധതി വിശദീകരിച്ചു. വി എഫ് പി സി കെ ജില്ലാ മാനേജർ എ എ അംജ,ഫാർമർ ഡയറക്ടർ വി കെ ചാക്കോ, പ്രോജക്ട് ഡയറക്ടർ അബ്ദുള്ള ഹാഷിം,സ്വാശ്രയ കർഷക സമിതി പ്രസിഡൻ്റ് എം ഒ പൗലോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY: agri­cul­tur­al store start­ed in thrissur

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.