നൂതന കാർഷിക സംരംഭങ്ങൾക്ക് കൃഷി വകുപ്പ് കൈത്താങ്ങാകുന്നു

Web Desk

തിരുവനന്തപുരം

Posted on June 15, 2020, 9:41 pm

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി കൃഷി വകുപ്പ് സാങ്കേതിക സഹായങ്ങൾ നൽകുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാർഷിക സ്വയം പര്യാപ്തതയോടൊപ്പം കൃഷി അധിഷ്ഠിത സംരംഭങ്ങളും കൂടുതലായി ആരംഭിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.

യുവാക്കൾ, വദേശത്തുനിന്നും മടങ്ങിയെത്തിവർ, കർഷകർ, കർഷക ഗ്രൂപ്പുകൾ തുടങ്ങി താൽപര്യമുളളവരെ കാർഷികസംരംഭങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുളള പരിശീലനം, ബാങ്കുകൾ വഴിയുളള വായ്പ ലഭ്യമാക്കുന്നതിനുളള സഹായം, വിപണന സൗകര്യങ്ങളൊരുക്കുന്നതിനുളള സാങ്കേതിക സഹായം ഉറപ്പാക്കൽ തുടങ്ങിയവയും ലക്ഷ്യമിടുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളളവർക്കും ഈ സംവിധാനത്തിന്റെ ഭാഗമാകാം. താൽപര്യമുളളവർ www.sfackerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800–425- 1661 എന്ന നമ്പരിൽ ബന്ധപ്പെടണം.

eng­lish summary:agriculture depart­ment gives help to new agri­cul­ture enter­pre­nour­ship

you may also like this video: