വൈഗ ഫ്ളാഗ് ഓഫ് ചെയ്തു

Web Desk
Posted on December 24, 2018, 8:56 pm
വൈഗ കാര്‍ഷിക മേളയുടെ വിളംബര വാഹനം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു

തൃശൂര്‍: കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ശില്പശാല പ്രദര്‍ശനമായ വൈഗ 27ന് ആരംഭിക്കും. മേളയുടെ വിളംബര വാഹനം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് രാവിലെ 10ന് ഗവ.ജസ്റ്റീസ്(റിട്ട) പി സദാശിവം വൈഗ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പുമന്ത്രി അദ്ധ്യക്ഷത വഹിക്കും.

പൊതുവിദ്യാഭ്യാസസവകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി ഏ സി മൊതീന്‍, കോര്‍പ്പറേഷന്‍ മേയര്‍ അജിതാവിജയന്‍, സി എന്‍ ജയദേവന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 30വരെ വിവിധ സെഷനുകളിലായി സെമിനാറും പ്രഭാഷണവും ചര്‍ച്ചയും നടക്കും. ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉള്‍പ്പെടെ മന്ത്രിമാരെത്തും.

സമാപനസമ്മേളനം 30 ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനകര്‍ഷക അവാര്‍ഡുദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കൃഷിവകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പുമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുക്കും.