Tuesday
20 Aug 2019

ഇടുക്കി ജില്ലാ കാര്‍ഷികമേളക്ക് നാളെ  തുടക്കമാകും

By: Web Desk | Wednesday 13 February 2019 3:38 PM IST


അടിമാലി: ഇടുക്കിയുടെ കാര്‍ഷിക സമൃദ്ധിക്കാവേശം പകരുന്ന ജില്ലാ  കാര്‍ഷികമേളക്ക് ഇന്ന് തുടക്കമാകും.
പ്രളയം തൂത്തെറിഞ്ഞ ഇടുക്കിയുടെ കാര്‍ഷികരംഗത്തിന് നവോന്മേഷം പകരാന്‍  ലക്ഷ്യമിട്ടാണ് ഇത്തവണ ജില്ലാ കാര്‍ഷികമേളക്ക് കളമൊരുങ്ങുന്നത്.  കൃഷിവകുപ്പ്,ആത്മ കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍  ഇന്നും നാളെയുമായി അടിമാലിയിലാണ് മേളയൊരുക്കിയിട്ടുള്ളത്. മേളയുടെ  ഔദ്യോഗിക ഉദ്ഘാടനം  രാവിലെ 9.30ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍  കുമാര്‍ നിര്‍വഹിക്കും.

വൈദ്യുതിവകുപ്പ്് മന്ത്രി എം എം മണിയുടെ  അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം പി അഡ്വ.ജോയ്‌സ് ജോര്‍ജ്ജ്, എംഎല്‍എമാര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,
ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related News