കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ലോക്സഭയിൽ ഇന്നും തുടരാൻ തീരുമാനിച്ച് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധം കാരണം ഇതുവരെ നന്ദിപ്രമേയ ചർച്ച ലോക്സഭയിൽ തുടങ്ങാനായിട്ടില്ല.
രാജ്യസഭയിൽ ഒമ്പതു മണിക്കൂർ ചർച്ച പൂർത്തിയായി. തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നല്‍കാനാണ് സാധ്യത. അതിർത്തിയിൽ ഇന്നലെ എത്തിയ എംപിമാരെ തടഞ്ഞതിനെതിരെ പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. അന്വേഷിക്കാമെന്ന് സ്പീക്കർ ഉറപ്പുനല്‍കിയെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.
english summary;Agriculture laws: Opposition to continue protests in Lok Sabha
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.