Thursday
22 Aug 2019

കര്‍ഷകര്‍ക്ക് കൈത്താങ്ങായി, കാര്‍ഷിക വിപണി 18 നു തുടങ്ങും

By: Web Desk | Friday 16 August 2019 5:33 PM IST


കൊച്ചി: പ്രളയം ഏറ്റവും കടുത്ത പ്രഹരം നല്‍കിയത് കര്‍ഷകര്‍ക്കാണ്. ഓണത്തിനായി വിളവെടുപ്പിന് ഒരുങ്ങുമ്പോഴാണ് വെള്ളം എല്ലാം പറിച്ചെറിഞ്ഞത്. ഇത്തവണയും പ്രതീക്ഷകളില്‍ വെള്ളം കോരിയൊഴിച്ചു മഴ വന്നു. നഷ്ടപെട്ടതിന് പുറമേ ,മഴയെ അതിജീവിച്ച വിളകള്‍ക്ക് വിലയില്ല. വെള്ളത്തെ പേടിച്ചു പറിച്ചെടുത്ത പച്ചക്കറിയടക്കമുള്ള വസ്തുക്കള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ഭൂരിപക്ഷം.

ഈ സാഹചര്യത്തിലാണ് കൃഷി ഓഫീസര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള മുന്‍കൈയെടുത്ത്  എറണാകുളം മറൈന്‍ഡ്രൈവില്‍ കാര്‍ഷിക വിപണി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 18 ,19 തീയതികളില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന മേള കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്യും.
1600 ഹെക്ടറിലാണ് കൃഷിനാശം സംഭവിച്ചിട്ടുള്ളത്.

19 .6 കോടി രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. ഏത്തക്കുലകള്‍ ,കറിക്കായ ,വാഴച്ചുണ്ട് ,വാഴപ്പിണ്ടി ,കുമ്പളങ്ങ ,പീച്ചില്‍ ,പടവലം ,പാവക്ക, കപ്പ എന്നിങ്ങനെ നാടന്‍ പച്ചക്കറികള്‍ക്ക് പുറമെ കര്‍ഷകര്‍ വീടുകളില്‍ തയ്യാറാക്കിയ അച്ചാ ര്‍ ,ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളും വിപണിയിലുണ്ടാവും .20 ടണ്ണിന് മുകളില്‍ പച്ചക്കറികള്‍ വിപണിയിലുണ്ടാവും. കോതമംഗലം ,പെരുമ്പാവൂര്‍ ,നെടുമ്പാ ശേരി ,മൂവാറ്റുപുഴ ,ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ 30 കൃഷിഭവനുകള്‍ക്കു കീഴിലുള്ള കര്‍ഷകരാണ് വിപണിയിലെത്തുന്നത്. ജി സി ഡി എ സ്ഥലം സൗജന്യമായി നല്‍കും ,അഗ്രി ഹോര്‍ട്ടി സൊസൈറ്റി അടിസ്ഥാനസൗകര്യം ഒരുക്കിനല്കുമെന്നു അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്‍ഡ് ജോണ്‍ ഷെറി പറഞ്ഞു. അടുത്ത തവണ കര്‍ഷകനെ കൃഷിക്ക് പ്രേരിപ്പിക്കാനും ആത്മാഭിമാനം നിലനിര്‍ത്തുവാനുമാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹിയായ ഫിലിപ് ജോണ്‍ പറഞ്ഞു. ജില്ല ഭാരവാഹികളായ ലത ,സീനു എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Related News