വയനാട് ബ്യൂറോ

ബത്തേരി

October 27, 2020, 7:14 am

കാർഷിക വിളകളുടെ തറവില പ്രഖ്യാപനം ജില്ലാതല ഉദ്ഘാടനം ഇന്ന്

Janayugom Online

 

ബത്തേരി: കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തെ കാർഷിക മേഖലക്ക് കനത്ത ആഘത മേൽപിച്ച സഹചര്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ കർഷകർ ഉൽപാദിപ്പിക്കുന്ന അധിക വിളവിന്റെ ഉൽപാദന ചെലവിന് അനുസരിച്ച് താങ്ങുവില ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി രാജ്യത്ത് ആദ്യമായി 16 ഇനം പഴം പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന വില നൽകുന്നതിന്റെ ഭാഗമായി വയനാട് ഹോർട്ടി കോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നേന്ത്രകൂലയുടെ വിലയിടിഞ്ഞ സഹാചര്യത്തിൽ ഈ പദ്ധതി പ്രകാരം 24 രൂപ താങ്ങുവില നൽകി ജില്ലയിലെ നേത്രകൂല കർഷകരുടെ നേന്ത്രകൂലകൾ സംഭരിച്ച് കൊണ്ട് സംസ്ഥാനത്തെ അദ്യ സംഭരണത്തിന്റെ ഉദ്ഘാടനം ഇന്ന് കൽപറ്റയിൽ നടക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനംവിഡിയോ കോൺഫ്രൻസ് വഴി കൃഷി വകുപ്പ് മന്ത്രി വി.എസ്‌ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണാറായി വിജയൻ തൃശൂരിൽ വെച്ച്‌ നടത്തും. ജില്ലയിൽ ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സംഭരണത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൽപറ്റ എം.എൽ.എ സി.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ എം.വി.ശ്രയാംസ്കുമാർ എം.പി, എം .എൽ .എ മരായ ഒ.ആർ.കേളു . ഐ.സി.ബാലാകൃഷണൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ സജിമോൻ കെ.വർഗ്ഗിസ്, ഹോർട്ടി കോർപ്പ് റിജിയണൽ മാനേജർ ടി.ആർ ഷാജി വിവിധ രാഷട്രിയ കക്ഷി നേതാക്കക്കൾ, ജില്ല കൃഷി വകുപ്പ് അധികൃതരും പങ്കെടുമെന്ന് ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ സിബി ചക്കോ അറിയിച്ചു.