നെല്ലിലെ പോള രോഗം: നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷിവകുപ്പ്

Web Desk
Posted on November 03, 2017, 9:12 pm

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ നെല്ലിന് പോള രോഗം വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അറിയിച്ചു.
ലക്ഷണങ്ങള്‍: ജലനിരപ്പിന് തൊട്ട് മുകളിലായി ഇലപ്പോളകളില്‍ ചാരനിറത്തില്‍ തിളച്ച വെള്ളം വീണതുപോലെ പാട്ടുകള്‍ കാണുന്നു. രോഗം പിന്നീട് ഇലകളിലേക്കും വ്യാപിക്കും.പാടുകള്‍ വലുതായി പോളകളും ഇലകളും കരിഞ്ഞ് ചെടി അഴുകി നശിക്കുന്നു. കതിരുവരുന്ന സമയത്താണ് രോഗബാധയെങ്കില്‍ കതിര് വരാതിരിക്കുകയോ അഥവാ വന്നാല്‍ തന്നെ പതിരാവുകയും ചെയ്യുന്നു.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍: രോഗം രൂക്ഷമായ പ്രദേശങ്ങളില്‍ താഴെ പറയുന്ന കുമിള്‍നാശിനികളില്‍ ഏതെങ്കിലും ഒന്ന് തളിച്ചു കൊടുക്കുക.
(കാര്‍ബെന്‍ഡാസിം 1 ഗ്രാം/ ലിറ്റര്‍, പ്രൊപ്പി കൊണസോള്‍ 1 മില്ലി / ലിറ്റര്‍, ഹെക്‌സാ കൊണസോള്‍ 2 മില്ലി / ലിറ്റര്‍, നേറ്റിവോ 0.5 ഗ്രാം/ ലിറ്റര്‍)
സംശയ നിവാരണത്തിനും മറ്റു വിവരങ്ങള്‍ക്കുമായി അടഞ്ഞുള്ള കൃഷിഭവനിലോ വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്ന് മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.