September 29, 2022 Thursday

Related news

July 4, 2022
June 23, 2022
June 5, 2022
May 22, 2022
May 19, 2022
April 27, 2022
April 23, 2022
April 21, 2022
April 2, 2022
November 24, 2021

പൊതു മേഖല സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

Janayugom Webdesk
കൊച്ചി
May 6, 2020 5:30 pm

കോവിഡ് പശ്ചാത്തലത്തിൽ, സർക്കാർ നിർദ്ദേശ പ്രകാരം പൊതു മേഖല സ്ഥാപനങ്ങളിലെ തരിശു ഭൂമിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി, മാമല കെല്ലിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കെൽ മാനേജിങ് ഡയറക്ടർ കേണൽ (റിട്ട ) ഷാജി എം വർഗീസ് തൈകൾ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. കൂടുതൽ പച്ചക്കറി ഉല്പാദിപ്പിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ , വ്യവസായ വകുപ്പിന് കീഴിൽ 5 പൊതു മേഖല സ്ഥാപനങ്ങളിലാണ് പുതുതായി കൃഷി ആരംഭിക്കുന്നത് .

മാമല കെൽ ‚അങ്കമാലി ടെൽക് ‚ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ‚ഇരുമ്പനം ട്രാക്കോ കേബിൾസ്, ആലുവ ഫോറെസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ കൃഷിക്കനിയോജ്യമായ 16.5ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട് .കൃഷി വകുപ്പ്, ഹരിത കേരളം മിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് പൊതുമേഖലസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ , എന്നിവയുടെ കൃഷി ആരംഭിക്കുന്നത് . മാമല കെൽ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, കൃഷി ഓഫീസർ വി.പി.സതീശൻ,കെൽ ജനറൽ മാനേജർ കെ.ജി.വേണുഗോപാൽ, കെൽ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY: agri­cul­ture starts in pub­lic sec­tor institutes
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.