Web Desk

പുതുച്ചേരി

August 10, 2020, 8:13 pm

പുതുച്ചേരി കൃഷി മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

പുതുച്ചേരി കൃഷി മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൃഷി മന്ത്രിയായ ആര്‍ കമലകണ്ണനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച കാരക്കല്‍ കളക്ടര്‍ അര്‍ജുന്‍ ശര്‍മയുമായി മന്ത്രി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

അതേസമയം, കര്‍ണാടകയില്‍ മുഖ്യമന്ത്രിക്ക് കോവിഡ് രോഗമുക്തി ലഭിച്ചു. ഒമ്പത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് യെദിയൂരപ്പയ്ക്ക് കോവിഡ് നെഗറ്റാവായത്.
Eng­lish sum­ma­ry: Agricu­lutre min­is­ter test­ed covid
You may also like this video: