Web Desk

ബാഴ്സലോണ

June 01, 2021, 3:40 pm

അഗ്യൂറോ ഇനി ബാഴ്സലോണയില്‍; ആരാധകര്‍ ആവേശത്തില്‍

Janayugom Online

മാ‌ഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും പടിയിറങ്ങിയ അര്‍ജന്റീന സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഇനി ബാഴ്സലോണയ്ക്കായി പന്ത് തട്ടും. താരം രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. ഫ്രീ ട്രാൻസ്​ഫറിലൂടെയാണ്​ 32കാരനായ താരം ബാഴ്സയിലെത്തിയത്​. ​മെസിയും അഗ്യൂറോയും ഒരുമിച്ച് പന്ത് തട്ടുന്നത് കാണാന്‍ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

സിറ്റിയില്‍ കരാര്‍ അവസാനിച്ചതോടെയാണ് താരം ഫ്രീ ഏജന്റ് ആയത്. ഇതോടെയാണ് മികച്ച റെക്കോഡുള്ള താരത്തെ, നിലവിലെ കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആയ അഗ്യൂറോയെ പണം ഒന്നും മുടക്കാതെ സ്വന്തമാക്കാന്‍ ബാഴ്സലോണയ്ക്ക് അവസരം ഒരുങ്ങിയത്. നേരത്തെ സിറ്റിയില്‍ അഗ്യൂറോയുടെ സഹ താരമായിരുന്ന എറിക് ഗാര്‍സിയയെ ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ ബാഴ്സ സ്വന്തമാക്കിയിരുന്നു.

ലാ ലിഗയില്‍ നേരത്തെ അത്‌ലെറ്റികോ മാഡ്രിഡിന് വേണ്ടി 2006 മുതല്‍ 2011 വരെ അഗ്യൂറോ കളിച്ചിരുന്നു. ഇതിന് ശേഷം സി​​റ്റി​യി​ലെ​ത്തി​യ താ​രം ഒ​രു പ​തി​റ്റാ​ണ്ട് ​കാ​ലം​കൊ​ണ്ട്​ ക്ല​ബ്ബിന്റെ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ​ സ്കോറ​റാ​യി മാ​റിയിരുന്നു. അ­ഞ്ച്​​ പ്രീ​മി​യ​ർ ലീ​ഗ്​ ഉ​ൾ​പ്പെ​ടെ സി​റ്റി​യു​ടെ ന​ല്ല​കാ​ല​ത്തി​ൽ ടീ​മി​ന്റെ നെടുനായകനായി.

Eng­lish sum­ma­ry: Aguero joins Barceona
You may also like this video;