Thursday
21 Mar 2019

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്ഇടനിലക്കാരനെ മാപ്പുസാക്ഷിയാക്കാം

By: Web Desk | Thursday 14 March 2019 11:04 PM IST


ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത് 25ലേക്ക് മാറ്റിയതായി പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാര്‍ വ്യക്തമാക്കി.
കേസിനെ സംബന്ധിച്ചിട്ടത്തോളം സക്‌സേനയെ മാപ്പുസാക്ഷിയാക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഡി പി സിങ്, എന്‍ മേത്ത എന്നിവര്‍ കോടതിയെ അറിയിച്ചു. സക്‌സേനയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.