Web Desk

June 24, 2020, 12:57 pm

എന്റെ അച്ഛൻ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാനിന്ന് തിരക്കുള്ള നടി ആയേനെ: തുറന്നടിച്ച്‌ അഹാന കൃഷ്ണ

Janayugom Online

മലയാളത്തിലെ മികച്ച താരനിലയിലേക്ക് എത്താന്‍ ശ്രമിക്കുന്ന നായികയാണ് അഹാന കൃഷ്ണ. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളും കൂടിയാണ് അഹാന. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ചത്. അച്ഛന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്ന ആരോപണത്തിന് മറുപടി പറയുകയാണ് താരം.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെതുടര്‍ന്ന് സജീവമായ നെപ്പോട്ടിസം ചര്‍ച്ചകളെത്തുടര്‍ന്നാണ് അഹാന കൃഷ്ണയ്‌ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചത്. ‘താരപുത്രി‘യുടെ ആനുകൂല്യം ലഭിച്ചിരുന്നെങ്കില്‍ അഞ്ചു വര്‍ഷം മികച്ച വേഷത്തിനായി കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് തുറന്നടിച്ച് പറയുകയായിരുന്നു യുവതാരം. താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്പോള്‍’, എന്ന അടിക്കുറിപ്പോടെ ആണ് അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ആ മീം പ്രചരിച്ചത്. ഇതിനു മറുപടിയായി അഹാനകുറിച്ച വാക്കുകള്‍ ഇങ്ങനെ: ‘ഈ മീം കാണാനിടയായി. സംഭവം നല്ല തമാശയാണ്. എന്നാല്‍ ഇതിന് യോജിച്ച വ്യക്തി ഞാനല്ല. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്ന വ്യക്തി തീര്‍ച്ചയായും ഇതിനു യോജിച്ചതല്ല.’ എന്നും തരാം പറഞ്ഞു. ‘ഒരു താരപുത്രിയുടെ ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിലോ എന്റെ അച്ഛനോ അമ്മയോ വലിയ സ്വാധീനശക്തിയുള്ള താരങ്ങളോ ആയിരുന്നെങ്കില്‍ ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞത് 10 സിനിമയെങ്കിലും ഞാന്‍ ചെയ്യുമായിരുന്നു.

ഒരു പുരസ്‌കാരമെങ്കിലും ഞാന്‍ കരസ്ഥമാക്കുമായിരുന്നു. അതുകൊണ്ട് ആ പ്രിവിലേജ്!ഡ് ഗ്യാങ്ങിലേക്ക് എന്നെ വലിച്ചിടണ്ട,’ അഹാന വ്യക്തമാക്കി. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന് ശേഷം തനിക്ക് ഓഫറുകള്‍ ഒന്നും വരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും അഹാന പറഞ്ഞിട്ടുണ്ട്. വലിയ ഇടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു അഹാനയ്ക്ക് പിന്നീട് ലഭിച്ചത്. ഒരു അഭിനേതാവ് എന്ന നിലയില്‍ അഹാനയ്ക്ക് അംഗീകാരം ലഭിച്ചതും പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ചതും ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു. അഞ്ചു വര്‍ഷം കൊണ്ടാണ് അഹാന ഈ നേട്ടം സ്വന്തമാക്കിയത്. അതിനുശേഷം അഹാന ആരംഭിച്ച യുട്യൂബ് ചാനലിനും നിറയെ ആരാധകരാണ്. സമൂഹമാധ്യമത്തില്‍ വളരെ സജീവമായ താരം കൂടിയാണ് അഹാനയും സഹോദരിമാരും.

Eng­lish sum­ma­ry; Ahanakr­is­han viral post

You may also like this video;