Web Desk

November 25, 2020, 9:28 pm

അഹമ്മദ് പട്ടേലിന് അന്ത്യാഞ്ജലി

അഹമ്മദ് പട്ടേലിന് അന്ത്യാഞ്ജലി
Janayugom Online

ന്യൂഡൽഹി: മുതിർന്ന കോൺഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേലിന് അന്ത്യാഞ്ജലി. ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. 71 വയസായിരുന്നു. നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന പട്ടേൽ 2004,2009 വർഷങ്ങളിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

1949 ഓഗസ്റ്റ് 21ന് ഗുജറാത്തിലെ ബറൂച്ചിൽ മുഹമ്മദ് ഇഷാക്ജി പട്ടേലിന്റെയും ഹവാബെൻ മുഹമ്മദ് ഭായിയുടെയും മകനായാണ് അഹമ്മദ് പട്ടേലിന്റെ ജനനം.

12 വർഷത്തോളം ലോക്‌സഭാംഗമായി പ്രവർത്തിച്ച പട്ടേൽ 1993 മുതൽ അഞ്ച് തവണ രാജ്യസഭാംഗവുമായി. എഐസിസി ജോയിന്റ് സെക്രട്ടറി, ജിപിസിസി പ്രസിഡന്റ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം, എഐസിസി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. മൈമൂന പട്ടേൽ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ ഭരണരംഗത്തെ പ്രമുഖർ അനുശോചിച്ചു.