9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

July 1, 2025
June 30, 2025
June 17, 2025
May 25, 2025
May 18, 2025
May 18, 2025
April 30, 2025
April 9, 2025
April 7, 2025
March 29, 2025

അഹമ്മദാബാദ് വിമാനാപകടം ഇന്ത്യയിൽ വിമാനങ്ങളുടെ സാങ്കേതിക പരിശോധനകൾ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിയ്ക്കുക; നവയുഗം

Janayugom Webdesk
ദമ്മാം
July 1, 2025 10:18 pm

ഇരുന്നൂറ്റി അൻപതിലധികം ആളുകളുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിൽ നടന്ന വിമാനാപകടം, ഇന്ത്യയിലെ വിമാനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും, ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിയ്ക്കാനായി, സ്വകാര്യവിമാനകമ്പനികൾ വിമാനങ്ങളുടെ സാങ്കേതിക പരിശോധനകൾ കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ കേന്ദ്ര വ്യോമയാനമന്ത്രാലയം സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൃത്യവും പഴുതടച്ചുള്ളതുമായ തുടർച്ചയായ സാങ്കേതിക, സുരക്ഷാ, ക്വാളിറ്റി പരിശോധനകൾ നടത്തുന്നതിൽ പലപ്പോഴും സ്വകാര്യ വിമാനകമ്പനികൾ വീഴ്ച വരുത്തുന്നുണ്ട്. 2025 മാർച്ച് വരെ ഇന്ത്യയിലെ ആകെ വിമാനങ്ങളുടെ 16% വരുന്ന 133 വിമാനങ്ങൾ, വിവിധ യന്ത്രത്തകരാറുകൾ മൂലം സർവീസ് നടത്താനാകാതെ വർക്ക്ഷോപ്പുകളിൽ കയറേണ്ടി വന്നു എന്നുള്ള നീതി ആയോഗിന്റെ റിപ്പോർട്ട് ഇതിനു അടിവരയിടുന്നു. വിമാനങ്ങളെ ഏറെ ആശ്രയിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയും ഇത് മാനസിക സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. അതിനാൽ ഇതിൽ കൂടുതൽ കർശനമായ നടപടികൾ കേന്ദ്ര വ്യോമയാന വകുപ്പ് നടപ്പാക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കേന്ദ്രഭാരവാഹികളെ തെരെഞ്ഞെടുത്തു. 

ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാർ), എം. എ. വാഹിദ് കാര്യറ (ജനറൽ സെക്രെട്ടറി), ഗോപകുമാർ ആർ, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാർ), സാജൻ കണിയാപുരം (ട്രെഷറർ), ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ), ബെൻസിമോഹൻ ജി (മീഡിയ കൺവീനർ) എന്നിവരാണ് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.

ഭാരവാഹികളെക്കൂടാതെ, ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി,ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്‌, സംഗീത സന്തോഷ്‌, ജോസ് കടമ്പനാട്, സഹീർഷകൊല്ലം, മഞ്ചു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ്‌ പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്‌, സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ്‌ ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും, സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് നവയുഗം കേന്ദ്ര കമ്മിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.