ചൂടകറ്റാൻ കാർ ചാണകത്തിൽ പൊതിഞ്ഞെടുത്തു

Web Desk
Posted on May 21, 2019, 8:46 pm

കൊടും വേനലിൽ വാഹനത്തിലെ ചൂടു കുറയ്ക്കാൻ വ്യത്യസ്ത രീതിയുമായി അഹമ്മദാബാദിലെ ഒരു കാറുടമ. ചൂടിനെ പ്രതിരോധിക്കാന്‍ സേജല്‍ എന്നയാള്‍ അദ്ദേഹത്തിന്‍റെ കാര്‍ മുഴുവന്‍ ചാണകം മെഴുകി എന്നാണ് രുപേഷ് ഗൗരംഗ ദാസ് എന്ന വ്യക്തി ചിത്രം പങ്കുവച്ച് കുറിച്ചത്…

പൂർണമായും ചാണകത്തിൽ പൊതിഞ്ഞ രൂപത്തിലെത്തിയ കാറിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറൽ ആയിരുന്നു. ചിത്രം വലിയ ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. ചാണകത്തിന്റെ ഏറ്റവും നല്ല ഉപയോഗമാണിതെന്നുമാണ് ചിത്രം ഷെയർ ചെയ്ത രൂപേഷ് ഗൗരങ്ക ദാസ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ വിലകൂടിയ കാർ ചാണകത്തിൽ മുക്കിയതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ഭിത്തികളിലും മതിലിലുമെല്ലാം ചാണകം മെഴുകുന്നത് ഇന്ത്യയിൽ പലയിടങ്ങളിലും സഹജമാണ്. വേനലിൽ വീട് തണുപ്പിക്കാനും മഞ്ഞ് കാലത്ത് വീട് ചൂടാക്കാനും ഇത് സഹായിക്കുന്നു.