16 December 2025, Tuesday

ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയായേക്കും

Janayugom Webdesk
മുംബൈ
November 10, 2025 10:33 pm

2026 പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോര്‍ട്ട്. സെമിഫൈനലുകളിലെ ഒരു മത്സരം മുംബൈയിലെ വാങ്കഡെ വേദിയായേക്കും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, കൊ­ല്‍ക്കത്ത എന്നീ നഗരങ്ങളാണ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുക. 

ശ്രീലങ്കയില്‍ കൊളംബോയിലെ രണ്ട് സ്റ്റേഡിയങ്ങളും കാന്‍ഡിയിലെ മറ്റൊരു സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. സുരക്ഷാകാരണങ്ങളാല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. 2026 ഫെബ്രുവരി ഏഴിന് ടൂര്‍ണമെന്റ് ആരംഭിച്ചേക്കും. ഫൈ­നല്‍ മാര്‍ച്ച് എട്ടിന് നടക്കും. ശ്രീലങ്കയോ പാകിസ്ഥാനോ സെമിയിലെത്തിയാല്‍ മത്സരം കൊളംബോയില്‍ നടക്കും. ഇരു ടീമും സെമി ഫൈനലില്‍ വന്നില്ലെങ്കില്‍ രണ്ട് സെമിഫൈനലുകളും ഇന്ത്യയില്‍ നടക്കും. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.