അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ആഭ്യന്തര സെക്രട്ടറി റാം മോഹൻ നായിഡു. വ്യോമയാന മന്ത്രാലയം സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി എഎഐബി സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് – മെഡിക്കൽ മേഖലകളിൽ നിന്ന് രണ്ട് പേരെ കൂടി ഉൾപ്പെടുത്തി. വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിയോടെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഇത് അന്വേഷണത്തിന് കൂടുതൽ കൃത്യത നൽകും. ഇന്ത്യയില്‍ ആകെയുള്ള 34 ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ 8 എണ്ണം സർക്കാർ പരിശോധിച്ചതായും രാം മോഹൻ നായിഡു പറഞ്ഞു.
അപകടവും സുരക്ഷയും പരിശോധിക്കാൻ മറ്റൊരു കമ്മിറ്റികൂടി രൂപീകരിച്ചിട്ടുണ്ട്. റാം മോഹൻ നായിഡുവിന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി രൂപീകരിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിടുണ്ട്. അപകടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലും അന്വേഷണത്തിന്റെ ഭാഗമായി ഒഴിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.