24 April 2024, Wednesday

കോൺഗ്രസിൽ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനം വേണം; ഒപ്പം നിൽക്കുന്നവർക്ക് സ്ഥാനമുറപ്പിക്കാൻ നേതാക്കൾ നെട്ടോട്ടം

Janayugom Webdesk
കൊച്ചി
September 17, 2021 2:53 pm

മുതിർന്ന നേതാക്കളെ ഒഴിവാക്കി ഗ്രൂപ്പ് മാനേജർമാരെ കൂടെ നിർത്താൻ വഴി നോക്കുകയാണ് എ ഐ ഗ്രൂപ്പുകൾ.എന്നാൽ അഞ്ച് കൊല്ലം സംഘടനാ ഭാരവാഹി ചുമതലയിൽ ഇരുന്നവരെ ഇനി പരിഗണിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡം സുധാകരൻ സ്വീകരിച്ചു കഴിഞ്ഞതാണ് ആശങ്കഉയരാൻ കാരണം. തെന്നല ബാലകൃഷ്ണപിള്ള, സിവി പത്മരാജൻ, ആര്യാടൻ മുഹമ്മദ് എന്നിവരെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഒഴിവാക്കാൻ ധാരണയായിട്ടുണ്ട്.എന്നാൽ അഞ്ചുവർഷ ഭീഷണിയിൽ പെട്ട നേതാക്കൾ ഇരുഗ്രൂപ്പുകളിലും ഉണ്ട്.ഇവർക്കെല്ലാം കസേര കണ്ടെത്താനുള്ള തലപുകയ്ക്കലിലാണ് നേതാക്കൾ.പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ, തമ്ബാനൂർ രവി, ശരത് ചന്ദ്രപ്രസാദ്, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, സജീവ് ജോസഫ്, ദീപ്തി മേരി വർഗീസ്, ജയ്സൺ ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പദവി നഷ്ടപ്പെടുക.

ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാൾക്ക് ഒരു പദവി നടപ്പിലാക്കുമ്ബോൾ ജനപ്രതിനിധികൾ പൂർണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ എന്നിവർ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്ബാനൂർ രവി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും. ഇവർക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിർന്ന നേതാക്കളുടെ പാർട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാർക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷൻ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പി. ടി തോമസ് എന്നിവർ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ജെയ്സൺ ജോസഫിന് വീക്ഷണത്തിന്റെ ചാർജ് ഉണ്ടായിരുന്നെകിലും മാധ്യമ ചുമതല സുധാകരനോട് അടുപ്പമുള്ളവർക്കാണെന്ന സൂചന ലഭിച്ചു കഴിഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിൽ അടക്കം സ്ഥാനം വഹിക്കുന്നവരെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കണമെന്ന് സുധാകരനും വി ഡി സതീശനും അഭിപ്രായപ്പെടുന്നു ഇക്കാര്യത്തിൽ ഹൈക്കമാൻഡ് മറിച്ചൊരു അഭിപ്രായം പറയാത്തതിന്റെ ഖേദം ഉ മ്മൻചാണ്ടിക്കും,രമേശിനും ഉണ്ട്.എന്നാൽ പരസ്യമായ വിയോജിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ തല്ക്കാലം ഒതുങ്ങി കൂടാനാണ് തീരുമാനം.എന്നാൽ വിവിധ ഡി സി സി കളിൽ നടക്കുന്ന യോഗങ്ങളിൽ അമർഷം ഉയരുന്നുണ്ട്.വൈകാതെ ഇത് ഏറ്റുമുട്ടലിലേക്ക് കടക്കുമെന്ന ആശങ്ക സുധാകരനുണ്ട്.ഇത്തരത്തിലുള്ള നീക്കങ്ങളെ മുളയിൽ നുള്ളാനുള്ള നീക്കങ്ങളാണ് പുതിയ സമവാക്യക്കാർ സ്വരുക്കൂട്ടുന്നത്.

എകെആന്റണിയിൽനിന്ന് പിടിച്ചുവാങ്ങി ഉമ്മൻ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെകരുണാകരനിൽനിന്നു രമേശ് ചെന്നിത്തലപിടിച്ചെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് മാനേജർമാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി. ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനിൽക്കാൻ പരമ്ബരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.
ഡിസിഅധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ആവർത്തിക്കുമെന്നും ഇവർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്. നാല് ഉപാധ്യക്ഷന്മാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹകസമിതിയംഗങ്ങൾ എന്നിവർക്കാണ് അവസരമുള്ളത്. എങ്ങനെയും കെപിസിസി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. കെസിവേണുഗോപാൽ‑കെസുധാകരൻ‑വിഡി സതീശൻ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളിൽനിന്നു നിരവധി നേതാക്കളെ അടർത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു. പാലക്കാട് വിമതനായി നിൽക്കുന്ന എ വി ഗോപിനാഥിനെ ഒപ്പം നിർത്തി ഇതുവരെ പുറത്തുപോയവർ ഒന്നുമല്ലെന്ന സന്ദേശം നൽകാനായി സുധാകരൻ നീക്കം നടത്തുന്നുടെങ്കിലും പദവി കിട്ടിയ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഗോപിനാഥൻ.
eng­lish summary;AI groups are look­ing for ways to keep senior lead­ers and group man­agers togeth­er in congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.