ബാങ്കുകളിലെ തിരക്കുകൾക്കിടയിലും സഹജീവികളുടെ ദുരിതങ്ങൾ തൊട്ടറിയുകയാണ് എഐബിഇഎ (ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകിയ സംഘടന അവശ്യ മരുന്നുകളടക്കം വിതരണത്തിനെത്തിച്ചാണ് മാതൃകയാവുന്നത്.
ലോക് ഡൗൺ തുടങ്ങിയ അന്ന് മുതൽ കൊച്ചിയിലാണ് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഏത് സമയത്തും ജനപ്രതിനിധികളും സാധാരണക്കാരും അടക്കം നിരവധി പേരാണ് മന്ത്രിയെ ഫോൺ വിളിക്കുന്നത്. ഇതിനിടയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺകോള്‍ മന്ത്രിയെ തേടിയെത്തി.
”കൂവപ്പടിയിലുള്ള ബേത്ലേഹം അഭയഭവനിലെ അന്തേവാസികൾക്ക് മരുന്നില്ല. അവിടെ മാനസിക വെല്ലുവിളികൾ നേരിടുന്ന 450 സഹോദരങ്ങളുണ്ട് ” എന്നായിരുന്നു സന്ദേശം. ഉടനെ മന്ത്രി എഐബിഇഎ നേതാവ് കെ എസ് കൃഷ്ണയെ വിളിച്ചു. തുടര്‍ന്ന് നേതാക്കൾ 1.5 ലക്ഷം രൂപയുടെ മരുന്ന് എത്തിച്ചു നൽകി.
എൽദോസ് കുന്നപ്പിള്ളി സ്ഥാപനത്തിന്റെ ചുമതലയുള്ള മേരിക്ക് മരുന്നുകൾ കൈമാറി. എഐബിഇഎ ജില്ലാ സെക്രട്ടറി ടി ആർ സുരേഷ് അടക്കമുള്ളവരാണ് മരുന്നുമായി എത്തിയത്. ഒരു മാസത്തേക്കുള്ള മരുന്നുമായി പെരുമ്പാവൂരിൽ എത്തുമ്പോൾ അവിടെത്തന്നെയുള്ള മറ്റൊരു ഹൃദ്രോഗിക്കും മരുന്നിനുള്ള ആവശ്യം ഫോണിലൂടെ എത്തി. അയാൾക്കുള്ള ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങി പൊലീസിനെ ഏൽപ്പിച്ചു.
English Summary: AIBEA distribute medicine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.