കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ പത്തംഗ മേല്‍നോട്ട സമിതിയെ എഐസിസി പ്രഖ്യാപിച്ചു. കേരളത്തിലെ നിലവിലുള്ള സാഹചര്യം പരിഗണിച്ചാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്.എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കെപിസിസി മുന്‍ അധ്യക്ഷന്മാരായ കെ മുരളീധരന്, വി എം സുധീരന്, വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന് എന്നിവരും പ്രത്യേക പ്രതിനിധിയായി ശശി തരൂരും സമിതി അംഗങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് പുതിയ സമിതിക്ക് അംഗീകാരം നല്‍കിയത്.
ENGLISH SUMMARY: aicc declare 10 members committee
YOU MAY ALSO LIKE THIS VIDEO