അച്ചടക്കനടപടിയുടെ ഭാഗമായി 117 ഭാരവാഹികളെ അണ്ണാ ഡി എം കെ പുറത്താക്കി

Web Desk
Posted on January 29, 2018, 4:22 pm

ചെന്നൈ: പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ 117 ഭാരവാഹികളെ അച്ചടക്കനടപടിയുടെ ഭാഗമായി അണ്ണാ ഡി എം കെ പുറത്താക്കി. പാട്ടിയുടെ ശിവഗംഗ യൂണിറ്റിലും ഉപയൂണിറ്റിലുമുള്ള അംഗങ്ങളെയാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കോര്‍ഡിനേറ്റര്‍ ഒ പനീര്‍ശെല്‍വവും ചേര്‍ന്ന് പുറത്താക്കിയത്. മുന്‍ എം എല്‍ എമാരായ കെ കെ ഉമാദേവന്‍, ചോളന്‍ സി ടി പളനിച്ചാമി എന്നിവരും പുറത്തക്കപ്പെട്ടവരിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെ തോറ്റതിനെ തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കു നേരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് ഇരു നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ തൂത്തുക്കുടി യൂണിറ്റിലെ 144 ഭാരവാഹികളേയും പാര്‍ട്ടി പുറത്താക്കിയിരുന്നു.