Web Desk

ന്യൂഡല്‍ഹി

January 03, 2021, 6:33 pm

കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ല; കാരണം വ്യക്തമാക്കി എയിംസ് മേധാവി

Janayugom Online

രാജ്യത്ത് കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. മൂന്നഘട്ട വാക്സിന്‍ പരീക്ഷണം നടക്കുന്നതിനിടെയാണ് രാജ്യത്ത് തദ്ദേശികമായി വികസിപ്പിച്ച കോവാക്സിന് അനുമതി നല്‍കിയത്. അടിയന്തര ഉപയോഗത്തിനായാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഡോസേജ്, കാര്യക്ഷമത, സുരക്ഷിതത്വം എന്നിവയെപ്പറ്റിയുള്ള വിവരങ്ങല്‍ ലഭിച്ചതിന് ശേഷം മാത്രമേ വിതരണത്തിന് നല്‍കുകയുള്ളുവെന്ന് ഡോ. ഗുലേറി വ്യക്തമാക്കി. 

ഇന്ത്യയില്‍ ഓക്സ്ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സീനാണ് കോവിഷീല്‍ഡ്.ഇവ രണ്ടിനുമാണ് ഇന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കോവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മുന്നണി പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് തുടരുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.കോവിഷീള്‍ഡ് വാക്സിന്റെ അഞ്ച് കോടി ഡോസുകളാണ് തയ്യാറായിട്ടുള്ളത്. 

ENGLISH SUMMARY:aiims chief said the third phase of the exper­i­ment was near­ing com­ple­tion then only gives covaxin
You may also like this video