15 October 2024, Tuesday
KSFE Galaxy Chits Banner 2

ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കുക ലക്ഷ്യം : മന്ത്രി ഡോ. ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
May 5, 2022 9:49 pm

ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം ട്രാൻസ്ലേഷണൽ റിസർച്ചിലൂടെ ബ്രെയിന്‍ ഡ്രെയ്നില്‍നിന്നും ബ്രെയിന്‍ ഗെയിനിലേയ്ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യവസായവുമായി ബന്ധിപ്പിച്ച് ഉല്പാദനമേഖല ശക്തിപ്പെടുത്തണമെന്ന് കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തിയ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓരോ സര്‍വകലാശാലകളും അവരുടെ സവിശേഷമേഖലയും സാമൂഹ്യപശ്ചാത്തലങ്ങളും മുന്‍നിര്‍ത്തിയാണ് ഗവേഷണ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവില്‍ പങ്കെടുത്ത വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ അവരുടെ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു.ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി.

ധനകാര്യവകുപ്പ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്, കിഫ്ബി, അസാപ്പ്, ഐസിടി അക്കാദമി, സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, നോളജ് ഇക്കോണമി മിഷന്‍, ഐഎച്ച്ആര്‍ഡി, സി-പാസ്, റൂസ എന്നിവയുടെ മേധാവികള്‍, വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

Eng­lish summary;Aim to trans­late research results into social needs: Min­is­ter Dr. R point

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.