എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Web Desk
Posted on June 13, 2019, 3:02 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാല് വിദ്യാര്‍ഥികള്‍ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടി. ഡല്‍ഹി സ്വദേശിയായ ഭവിക് ബന്‍സാലിനാണ് ഒന്നാം റാങ്ക്. aiimsexams.org എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും.medicalമേയ് 25, 26 തീയതികളായിരുന്നു എയിംസ് എന്‍ട്രന്‍സ് ടെസ്റ്റ് നടത്തിയത്. നാല് ഷിഫ്റ്റുകളിലായി രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഒന്നാം റാങ്ക് നേടിയ ഭവിക് ബന്‍സാല്‍ ഇത്തവണത്തെ നീറ്റില്‍ രണ്ടാം റാങ്കും നേടിയിരുന്നു. 720‑ല്‍ 700 മാര്‍ക്കായിരുന്നു നീറ്റില്‍ ഭവിക് നേടിയത്.