ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയിൽ

Web Desk
Posted on December 06, 2019, 12:33 pm

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ അന്തരീക്ഷ വായുനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ തുടരുന്നു. അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 382 എന്ന നിലയിലെത്തി. ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, നോയിഡ എന്നിവിടങ്ങളിൽ എക്യുഐ 400നു മുകളിലാണ്. അതേസമയം വരും ദിവസങ്ങളിൽ കാറ്റു വീശുമെന്നും വായുനിലവാരമുയരാൻ ഇതു സഹായിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

you may like this video;