രാജ്യത്ത് യാത്രാ നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം.
വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ വിലയിൽ 16.3 ശതമാനം വർധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി.
ഈ സാഹചര്യത്തിൽ യാത്രാനിരക്കിൽ കുറഞ്ഞത് 10 മുതൽ 15 ശതമാനം വരെ വർധനവ് വേണ്ടിവരുമെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ്സിങ് ആവശ്യപ്പെട്ടു.
2021 ജൂൺ 21 മുതൽ ഏവിയേഷൻ ടർബെയ്ൻ ഇന്ധനവിലയിൽ 120 ശതമാനം വർധനവുണ്ടായത്. ഇന്ധനവിലയിലെ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English summary;Air fares in the country may increase
You may also like this video;