Web Desk

ന്യൂഡല്‍ഹി

June 19, 2020, 6:59 pm

വ്യോമസേനാമേധാവി ലഡാക്ക് സന്ദര്‍ശിച്ചു, ലെയ്ക്ക് മുകളില്‍ യുദ്ധവിമാനങ്ങളും ചോപ്പറുകളും

Janayugom Online

വ്യോമസേനാമേധാവി ആര്‍ കെ എസ് ഭഡാരിയ ലഡാക്ക് സന്ദര്‍ശിച്ചു. വ്യോമസേനയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

ലേ, ശ്രീനഗര്‍ വ്യോമത്താവളങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ലേയ്ക്ക് മുകളില്‍ യുദ്ധ വിമാനങ്ങളും അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ അപ്പാഷെ യുദ്ധ ഹെലികോപ്ടറുകളും അടക്കമുള്ളവയും നിലയുറപ്പിച്ചിട്ടുണ്ട്.

ചൈനീസ് വ്യോമസേനയുടെ നീക്കങ്ങളെക്കുറിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചൈനയ്ക്ക് ടിബറ്റില്‍ നിരവധി വ്യോമത്താവളങ്ങള്‍ ഉണ്ട്. പാക് അധീനകശ്മീരിലെ സ്കര്‍ദുവിലുള്ള പാകിസ്ഥാന്‍ വ്യോമത്താവളത്തിലും ചൈനീസ് സേന നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവിടുത്തെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ച് വരികയാണ്.

eng­lish summary:Air Force Chief Vis­its Ladakh, Fight­er Jets, Chop­pers Seen Over Leh
you may also like this video: