ലൈംഗികമായി പീഡിപ്പിച്ചുവെന്ന വനിതാ ഓഫീസറുടെ പരാതിയില്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ഫ്ളൈറ്റ് ലഫ്റ്റനന്റ് ആയ 26കാരനെ കോയമ്പത്തൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാഴ്ച മുമ്പ് പരാതിപ്പെട്ടെങ്കിലും വ്യോമ സേന അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടര്‍ന്ന് താന്‍ പൊലീസില്‍ പരാതി നല്കാന് നിര്ബന്ധിതയാകുകയായിരുന്നുവെന്ന് 27കാരിയായ വനിതാ ഓഫീസര്‍ പറഞ്ഞു. കോയമ്പത്തൂര്‍ റെഡ്ഫീല്‍ഡ്സിലെ എയര്‍ ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളെജിലെ തന്റെ മുറിക്കുള്ളില്‍ വച്ചാണ് ഉദ്യോഗസ്ഥന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇവിടെ പരിശീലനത്തിന് എത്തിയതായിരുന്നു വനിതാ ഓഫീസര്‍.
കായിക പ്രാക്ടീസ് നടത്തുന്നതിനിടെ പരിക്കേറ്റ താന്‍ മരുന്ന് കഴിച്ച് മുറിയില്‍ കിടന്നുറങ്ങിയിരുന്നു. ഉണര്‍ന്നപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നു് പരാതിയില്‍ പറയുന്നു. പരാതി വ്യോമ സേന കൈകാര്യം ചെയ്ത രീതിയില്‍ യുവതി അതൃപ്തി അറിയിച്ചതുകൊണ്ടാണ് പരാതി സ്വീകരിച്ച് നടപടി എടുത്തതെന്ന് ഗാന്ധിപുരം പൊലീസ് അറിയിച്ചു.
അറസ്റ്റിലായ വ്യോമ സേനാ ഉദ്യോഗസ്ഥന് ഛത്തീസ്ഗഢ് സ്വദേശിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം കേസ് കൈകാര്യം ചെയ്യാന്‍ പൊലീസിന് അധികാരമില്ലെന്നും സൈനിക കോടതിക്കു മാത്രമെ ഇതു പരിഗണിക്കാന്‍ കഴിയൂവെന്നും പ്രതിയുടെ അഭിഭാഷകന് വാദിച്ചു.
English Summary : air force official arrested for molesting collegaue
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.