”ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്”; തിയറ്ററുകളിൽ നമ്മെ പിടിച്ചിരുത്തിയ ആ ശബ്ദം നിലച്ചു

Web Desk
Posted on April 29, 2019, 9:35 pm

ന്യൂഡല്‍ഹി: ആകാശവാണി വാര്‍ത്താ അവതാരകനും മലയാള വിഭാഗം മുന്‍ മേധാവിയുമായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലായിരുന്നു ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.