16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

എയര്‍ ഇന്ത്യ, നേപ്പാള്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം വഴിമാറി

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 11:45 am

ആകാശത്ത് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. മാര്‍ച്ച്‌ 24ന് ആയിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനവും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനവും തമ്മില്‍ ആണ് കൂട്ടിയിടിക്കാറായത്. എന്നാല്‍ കൃത്യസമയത്ത് ലഭിച്ച സന്ദേശങ്ങള്‍ പ്രകാരം സമയോചിതമായി ഇടപെട്ട പൈലറ്റുമാരുടെ നീക്കമാണ് വന്‍ ദുരന്തം വഴി മാറിപ്പോകാന്‍ കാരണമായത്. അതേസമയം വിമാനം പറത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടായി എന്ന് കാണിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി (സിഎഎന്‍) സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

രണ്ട് വിമാനങ്ങളും റഡാറില്‍ ഏകദേശം തൊട്ടടുത്ത് എന്ന നിലയില്‍ എത്തിയപ്പോഴാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്നു നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്നു എയര്‍ ഇന്ത്യ വിമാനം. നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. ഈ സമയം എയര്‍ ഇന്ത്യ വിമാനം 19,000 അടിയില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു എന്ന് സിഎഎഎന്‍ വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞു. 

രണ്ട് വിമാനങ്ങളും അടുത്തടുത്താണ് എന്ന് റഡാറില്‍ തെളിഞ്ഞതോടെ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 7000 അടിയിലേക്ക് താഴ്ന്ന് പറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ജനുവരി 15ന് 72 പേരുമായി പോയ യെതി എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള എടിആര്‍ 72 വിമാനം പൊഖാറയില്‍ ഇറങ്ങുന്നതിന് മുമ്പ് തകര്‍ന്ന് വീണിരുന്നു. ഈ വിമാന അപകടത്തില്‍ നാല് ജീവനക്കാരുള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

Eng­lish Summary;Air India and Nepal flights head-to-head; A major dis­as­ter has averted
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.