കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് ഇന്ത്യയിൽ തിരകെ എത്തിക്കാൻ നിയോഗിച്ച എയർ ഇന്ത്യ ജീവനക്കാരെ ഒരാഴ്ച അവധിയിൽ അയച്ചതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. രണ്ടുഘട്ടങ്ങളിലായി 647 ഇന്ത്യക്കാരെയും 7 മാലിദ്വീപ് സ്വദേശികളെയുമാണ് വുഹാനിൽ നിന്ന് ഡൽഹിയിൽ എത്തിച്ചത്. 64 പേരാണ് ഒഴിപ്പിക്കൽ പദ്ധതിയിൽ പങ്കാളികളായത്. 0 കൊമേഴ്ഷ്യല്‍ സ്റ്റാഫ്, 30 ക്യാബിൻ ക്രൂ അംഗങ്ങൾ, എഐ സിഎംഡി സീനിയര്‍ ഓഫീസര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ അമിതാങ് സിങ്ങാണ് സംഘത്തിന് നേതൃത്വം നലകിയത്.
English summary:Air India Crew sent On Week-Long Leave
YOU MAY ALSO LIKE THIS VIDEO