എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

Web Desk

ന്യൂഡൽഹി

Posted on August 07, 2020, 9:29 pm

എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് വരുമാനം ഇടിഞ്ഞതിനെ തുടർന്നാണ് വരുമാനം വെട്ടിക്കുറച്ചത്. പൈലറ്റുമാരുടെ അലവൻസ് 40 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.

കമ്പനിയുടെ എച്ച് ആർ മേധാവി ടി വിജയകൃഷ്ണൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ മൂലം മറ്റ് വ്യോമയാന കമ്പനികൾക്കു സമാനമായ നടപടി എയർ ഇന്ത്യയും സ്വീകരിക്കുന്നു. ജൂലൈയിൽ കമ്പനിയുടെ വരുമാനം 88 ശതമാനം കുറഞ്ഞതായും സർക്കുലറിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം അലവൻസ് തുക ഭീമമായി വെട്ടിക്കുറച്ചതിനെതിരെ പൈലറ്റുമാർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർലൈൻസ് പൈലറ്റ്സ് അസോസിയേഷൻ ഇന്ത്യ ഘടകം കത്തയച്ചു.

Eng­lish sum­ma­ry; Air India cuts staff salaries

You may also like this video;