June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

എയർ ഇന്ത്യ അടക്കം വിമാനക്കമ്പനികൾക്ക് നേരെ സൈബർ ആക്രമണം; യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

By Janayugom Webdesk
May 21, 2021

എയർ ഇന്ത്യ അടക്കം അഞ്ചുവിമാനക്കമ്പനികൾക്ക് നേരെ നടന്ന വൻ സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ചോർന്നു. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്..ലക്ഷക്കണക്കക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾചോർന്നുവെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ആക്രമണത്തിൽ ചോർന്നു. 2011 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് സൈബർ ആക്രമികൾ തട്ടിയെടുത്തത്.

ക്രെഡിറ്റ് കാർഡ്, പാസ്‌പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം.ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ മെയിൽ വഴി അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവ്വീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട്‌.

Eng­lish Sum­ma­ry : air india cyber attack pas­sen­gers pri­va­cy leaked

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.