August 19, 2022 Friday

Related news

July 28, 2022
June 20, 2022
June 14, 2022
June 2, 2022
May 20, 2022
April 28, 2022
April 18, 2022
April 13, 2022
March 9, 2022
February 26, 2022

കൊറോണ: ഹോങ്കോംഗിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2020 2:02 pm

കൊറോണ വൈറസിനെ തുടര്‍ന്ന് ഹോങ്കോംഗിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ. ഫെബ്രുവരി ഏഴിന് ശേഷമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. എഐ314 വിമാനമാകും ഫെബ്രുവരി ഏഴിന് അവസാന സര്‍വീസ് നടത്തുകയെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി ട്വിറ്ററില്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച് ഹോങ്കോംഗില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 39കാരന്‍ ഇന്ന് മരിച്ചിരുന്നു. ഹോങ്കോംഗില്‍ സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്. ചൈനക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം കൂടിയാണിത്. ഞായാറാഴ്ച ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ച് ചൈനീസ് പൗരന്‍ മരിച്ചിരുന്നു. അതേസമയം വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നേരത്തേ നിര്‍ത്തിവച്ചിരുന്നു.

Eng­lish Sum­ma­ry: Air India decides to sus­pend ser­vices to hong kong

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.