ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റണ്‍വെയില്‍ ഉരസി

Web Desk
Posted on July 01, 2019, 3:24 pm

കോഴിക്കോട്: ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റണ്‍വെയില്‍ ഉരസിയെങ്കിലും വന്‍ ദുരന്തം ഒഴിവായി. ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 382 വിമാനത്തിന്റെ പുറകുവശം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങിനിടെ റണ്‍വേയില്‍ ഉരസുകയായിരുന്നു.
ടയറില്‍ മര്‍ദവ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് വിമാനംഹാര്‍ഡ് ലാന്‍ഡിങ് നടത്തുകയായിരുന്നു.
180 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.