Web Desk

ന്യൂഡൽഹി

January 31, 2020, 10:21 pm

കൊറോണ: വുഹാനിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുലർച്ചെ എത്തും, വിമാനത്തിൽ 40 മലയാളികളും

Janayugom Online

കൊറോണ വൈറസ് പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലർച്ചെ ദില്ലിയിലെത്തും. വിമാനത്തിൽ 40 മലയാളി വിദ്യാർത്ഥികളും ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം ഇന്ന് രാത്രി 11മണിക്ക് വുഹാനിൽ നിന്ന് പുറപ്പെടും.

ചൈനയിലെ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് ഇപ്പോള്‍ മടക്കികൊണ്ടുവരുന്നത്. തിരികെ കൊണ്ടുവരുന്നവരെ ദില്ലിയിൽ തന്നെ താമസിപ്പിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം, വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിന് ഇന്ത്യ നന്ദി അറിയിച്ചു.

Eng­lish Sum­ma­ry: Air india flight reached wuhan for bring back indians

YOU MAY ALSO LIKE THIS VIDEO