26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 8, 2025
March 1, 2025
February 12, 2025
February 6, 2025
December 16, 2024
December 13, 2024
November 22, 2024
October 15, 2024
August 15, 2024

ഉക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2022 9:11 pm

യുദ്ധഭീതി നിലനില്‍ക്കുന്ന ഉക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 10.15ന് വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തും. ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് ആണ് ഇന്നത്തേത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്.
യുദ്ധഭീതി നിലവിലുള്ള പശ്ചാത്തലത്തില്‍ ഉക്രെയ്‌നിലെ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്‍മാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 24, 26 തിയതികളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Air India flight with Indi­ans left for Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.