October 3, 2022 Monday

Related news

October 1, 2022
September 9, 2022
September 6, 2022
July 28, 2022
June 20, 2022
June 14, 2022
June 2, 2022
May 20, 2022
April 28, 2022
April 18, 2022

സർവീസ് പുനരാരംഭിക്കാൻ തയാറെടുത്ത് എയർ ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി:
April 30, 2020 8:35 pm

മെയ് പകുതിയോടെ സർവീസ് ഭാഗീകമായി പുനഃരാരംഭിക്കാൻ തയാറെടുത്ത് എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി പൈലറ്റുമാരോടും ക്യാബിൻ ക്രൂ അംഗങ്ങളോടും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വേണ്ട വ്യോമ ഗതാഗത പാസിനായുള്ള ശ്രമങ്ങളും എയർ ഇന്ത്യ ഇതിനോടകം തുടങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മെയ് പകുതിയോടെ 25 ശതമാനം മുതൽ 30 ശതമാനം വരെ സർവീസുകൾ വീണ്ടും തുടങ്ങാൻ സാധ്യതയുള്ളതിനാൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുടെ കണക്കുകൾ ഉറപ്പു വരുത്താൻ ഓപ്പറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിൽ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആവശ്യപ്പെട്ടു. കൂടാതെ ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കർഫ്യൂ പാസുകളും ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ തിരികെ എത്തിക്കാൻ സജ്ജരാകണമെന്ന് കേന്ദ്ര സർക്കാരും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 24 മുതലാണ് രാജ്യത്ത് വിമാനസര്‍വീസുകൾ റദ്ദാക്കിയത്.

ENGLISH SUMMARY: air india goes to start service

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.