വിമാനയാത്രവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരൻ കുനാൽ കംറയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയർ ഇന്ത്യ റദ്ദാക്കി. ഫെബ്രുവരി മൂന്നിന് ജയ്പൂർ- മുംബൈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ബോസ്റ്റൺ സ്വദേശിക്കാണ് കുനാൽ കംറ എന്ന പേര് കാരണം ടിക്കറ്റ് നിഷേധിക്കപ്പെട്ടത്.വിമാനകമ്പനിയ്ക്ക് അബദ്ധം മനസിലായതിനെ തുടർന്ന് പിന്നീട് ടിക്കറ്റ് നൽകുകയായിരുന്നു.
ബുക്ക് ചെയ്ത ടിക്കറ്റ് ദ്ദാക്കപ്പെട്ടതായും വിമാനയാത്രയ്ക്ക് യോഗ്യനല്ലെന്നുമുള്ള അറിയിപ്പിനെ തുടര്‍ന്ന് ഇദ്ദേഹം പരിഭ്രാന്തനായി. ഹാസ്യകലാകാരൻ കനാൽ കംറയുടേതിന് സമാനമായി ഇയാളുടെ പേരിലെ അക്ഷരങ്ങൾ കണ്ടതിനെ തുടർന്ന് ബുക്കിങ് വേളയിൽ ഓട്ടോമാറ്റിക്കായി നിരസിക്കപ്പെട്ടതാണെന്ന് കണ്ടെത്തുകയും ഇയാൾക്ക് പിന്നീട് ടിക്കറ്റ് നൽകുകയും ചെയ്തു. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹസഹയാത്രികനായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുനാല്‍ കംറയ്ക്ക് ഇന്‍ഡിഗോ കമ്പനി ആറു മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
English summary: Air India mistakenly cancel ticket of Kunal Kamra
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.