ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ

Web Desk
Posted on May 16, 2019, 8:28 am

ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ധി​കാ​ര​ത്തി​ൽ ആ​രു​വ​രു​മെ​ന്ന് അ​റി​ഞ്ഞി​ട്ട് ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് പാ​ക് തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച പാ​ക് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​രോ​ധ വ​കു​പ്പി​ലെ ഉ​ന്ന​ത​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മേ​യ് 30 ന് ​ശേ​ഷം ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മ​പാ​ത തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27 ന് ​ആ​ണ് പാ​ക് വ്യോ​മ​പാ​ത അ​ട​ച്ച​ത്. ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ച്ചി​ച്ചി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം വ്യോ​മ​പാ​ത​യും അ​ട​ച്ചി​ട്ട് ആ​ഭ്യാ​ന്ത​ര, രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വ് പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി.

എ​ന്നാ​ൽ മാ​ര്‍​ച്ച് 26ന് ​പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ പി​ഐ​എ​യ്ക്കു വേ​ണ്ടി എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍ തു​റ​ന്നു. രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ളും അ​നു​വ​ദി​ച്ചു. ഒ​മാ​ൻ, ഇ​റാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യോ​മ​പാ​ത​ക​ളും തു​റ​ന്നു. ഇ​ന്ത്യ​യു​മാ​യു​ള്ള 11 വ്യോ​മ പാ​ത​ക​ളാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

YOU MAY ALSO LIKE THIS