October 1, 2022 Saturday

എയര്‍ ഇന്ത്യ സംഘത്തിന് എറണാകുളം മെഡിക്കല്‍ കോളേജിന്റെ ശുഭയാത്ര: പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റുമാരും ക്യാബിന്‍ ക്രൂവും

Janayugom Webdesk
കൊച്ചി
May 6, 2020 5:40 pm

നാളെ രാവിലെ പ്രവാസികളെ മടക്കി കൊണ്ട് വരാന്‍ കൊച്ചിയില്‍ നിന്നും ആദ്യമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി.
പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും, അവ ശ്രദ്ധപൂര്‍വ്വം പ്രൊട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ വിശദീകരണം നല്‍കുകയുണ്ടായി ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും നല്‍കി. എല്ലാവരുടെയും ആര്‍ടിപി സിആര്‍ പരിശോധനയും നടത്തി.

ട്രെയിനിംഗിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ പറഞ്ഞു. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് ട്രെയിനിംഗ് നല്‍കിയത്. എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ, ഡോ.ഗണേശ് മോഹന്‍, എ.ആര്‍.എം.ഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുല്‍ സജ്ജീവന്‍, ശ്രീമതി. വിദ്യ വിജയന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്‌സ്, എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ആവശ്യമെങ്കില്‍ ഇനിയും ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ അറിയിച്ചു.

Eng­lish Sum­ma­ry: Air India pilots and cab­in crew trained at Ernaku­lam Med­ical College

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.