Web Desk

ലുധിയാന

May 27, 2020, 10:12 am

എയര്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് 19

Janayugom Online

ഡല്‍ഹി ‑ലുധിയാന വിമാനത്തിലുണ്ടായിരുന്ന എയര്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇയാളോടൊപ്പം യാത്രചെയ്​തവരുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. തിങ്കളാഴ്​ച സര്‍വിസ്​ നടത്തിയ വിമാനത്തിലാണ് ഇയാള്‍ യാത്ര ചെയ്തത്. ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിച്ചതിന്​ ശേഷം 116 സാമ്പിളുകളാണ്​ പരിശോധനക്ക്​ എടുത്തത്​. ഒരാളുടെ പരിശോധന ഫലമാണ്​ പോസിറ്റീവായതെന്ന്​ ലുധിയാന സിവില്‍ സര്‍ജന്‍ ഡോ. രാജേഷ്​ ബഗ്ഗ അറിയിച്ചു.

ഡല്‍ഹിയില്‍നിന്ന്​ ലുധിയാനയിലെ സഹ്​നേവാള്‍ വിമാനത്താവളത്തിലാണ്​ ഇയാള്‍ യാത്ര നടത്തിയത്. കോവിഡ് രോഗം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇദ്ദേഹത്തെ പ്രാദേശിക ​നിരീക്ഷ​ണ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. ചെന്നൈ ‑കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാ​ത്രചെയ്​ത ഒരു യാ​ത്രക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  ഇതേ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും 14 ദിവസത്തേക്ക്​ നിരീക്ഷണത്തിലാക്കി. രാജ്യത്തെ മൂന്നിലൊന്ന്​ ആഭ്യന്തര വിമാനസര്‍വിസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്​ കഴിഞ്ഞ ആഴ്​ചയാണ്. എന്നാല്‍ ​. അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക്​ അനുമതി നല്‍കിയില്ല.

ENGLISH SUMMARY: air india secu­ri­ty employ­ee has covid
you may also like this video